Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സംസ്‌കാരച്ചടങ്ങുകൾ പയ്യന്നൂരിലെ വീട്ടുവളപ്പിൽ നടക്കും. രാവിലെ  11 മണിക്കാണ് ചടങ്ങ്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.
മൃതദേഹം വീട്ടിൽ പൊതുദർശനത്തിനായി വച്ചിരിക്കുകയാണ്. കോവിഡാനന്തര രോ​ഗങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം.  പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. എഴുപത്തിയാറാം വയസിൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശനം.ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കല്യാണരാമൻ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. പിന്നീട് സൂപ്പർതാരമായ രജനീകാന്തിന്റെ ചിത്രമായ ചന്ദ്രമുഖിയിലും വേഷമിട്ടു. കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവ് കൂടിയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി.അദ്ദേഹത്തിന്‍റെ വേര്‍പാട് കലാലോകത്തിനുണ്ടായ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്നും  പ്രായത്തെ കടന്ന് നില്‍ക്കുന്ന അഭിനയ താല്‍പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കിയെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി  പറഞ്ഞു.

Readers Comment

Add a Comment