Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ വിവാദത്തിലായ വെബ് സീരീസ് താണ്ഡവിലെ വിവാദ രംഗങ്ങൾ മാറ്റുമെന്ന് സംവിധായകൻ അലി അബ്ബാസ് സഫർ. ട്വിറ്ററിൽ പങ്കുവെച്ച ഔദ്യോഗിക പ്രസ്‌താവനയിലാണ് താണ്ഡവിൻറെ അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.രാജ്യത്തെ ജനങ്ങളുടെ വികാരത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നതായും ഏതെങ്കിലും ജാതിയേയോ വംശത്തേയോ സമുദായത്തേയോ മതത്തേയോ വ്രണപ്പെടുത്താൻ മനഃപൂർവം ശ്രമിച്ചിരുന്നില്ലെന്നും അലി അബ്ബാസ് സഫർ പറഞ്ഞു. ഇതിനിടെ ആമസോൺ പ്രൈം മേധാവി അപർണ പുരോഹിത്, സംവിധായകൻ അലി അബ്ബാസ് സഫർ, നിർമാതാവ് ഹിമാൻഷു കിഷൻ മെഹ്‌റ, തിരക്കഥാകൃത്ത് ഗൗരവ് സൊളാങ്കി എന്നിവരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.പി പോലീസ് മുംബൈയിലെത്തി.
വെബ് സീരീസിന്റെ അണിയറ പ്രവർത്തകർക്കെതിരേ ഉത്തർപ്രദേശിൽ കേസെടുത്തിട്ടുണ്ട്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്റ്റേഷനിലെ തന്നെ എസ്ഐയുടെ പരാതിയിലാണ് കേസ്. മതസ്പർധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീർത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ സീരീസിൽ നിന്ന് വിവാദത്തിന് കാരണമായ രംഗങ്ങളിൽ മാറ്റം വരുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങളും പിന്തുണയും നൽകിയ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും സംവിധായകൻ വ്യക്തമാക്കി. താണ്ഡവ് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ വീണ്ടും മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
29.82°C








