Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സീരിയൽ നടിയും അവതാരകയുമായ വി ജെ ചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിശ്രുത വരൻ ഹേംനാഥ് ചിത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്ത് സെയ്ദ് രോഹിത്ത്. ചിത്ര കുമാരൻ തങ്കരാജനൊപ്പം അഭിനയിക്കുന്നതിൽ ഹേംനാഥിന് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്നും അഭിനയം നിർത്താൻ ആവശ്യപ്പെട്ടിരുന്നതായും സെയ്ദ് രോഹിത്ത് പറഞ്ഞു. ചിത്ര വഴങ്ങാതിരുന്നപ്പോൾ വഴക്കിട്ടു, അതിന്റെ പേരിൽ മാനസികമായി ഒരുപാട് പീഡിപ്പിച്ചു. ചിത്രയുടെ മരണത്തിന് ശേഷം ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.ചിത്ര ഷൂട്ട് കഴിഞ്ഞതിന് ശേഷം ഹോട്ടൽ മുറിയിലെത്തിയപ്പോൾ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് താൻ ചോദിച്ചുവെന്ന് ഹേംനാഥ് പറയുന്നു. അതിൽ കുപിതയായ ചിത്ര മുറിയിൽ കയറി വാതിലടച്ചു. വാതിലിൽ ഒരുപാട് തട്ടിയിട്ടും മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഹേംനാഥ് പറയുന്നു. ഡിസംബർ 9നാണ് നസ്രറത്ത്‌പേട്ടിലെ ഹോട്ടൽ മുറിയിൽ തുങ്ങിമരിച്ച നിലയിൽ ചിത്രയെ കണ്ടത്. ഡിസംബർ 15 ന് ഹേംനാഥ് അറസ്റ്റിലായി. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങൾ ഹേംനാഥിനെതിരേ ചുമത്തിയിട്ടുണ്ട്.

 

 

Readers Comment

Add a Comment