Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:24 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെജിഎഫ്‌ രണ്ടാം ഭാഗത്തിന്റെ ടീസർ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നായകൻ യഷിന്‌ ആന്റി ടുബാക്കോ  സെല്ലിന്റെ നോട്ടീസ്‌. ടീസറിൽ യഷ്‌ പുകവലിക്കുന്ന മാസ്‌ രംഗങ്ങൾക്ക്‌ വലിയ സ്വീകാര്യതയാണ്‌ കെജിഎഫ്‌ ആരാധകർക്കിടയിൽ ലഭിച്ചിരുന്നത്‌. ഒരുപാട്‌ ആരാധകരുള്ള ഒരു കന്നട നടൻ പുകവലി മാസ്‌ രംഗങ്ങൾക്കായി ഉപയോഗിക്കുന്നത്‌ പുകവലിയെ പ്രോത്സാഹിപ്പിക്കലാണെന്നും സിഗററ്റ്‌ ആന്റ്‌ അദർ ടുബാക്കോ  ആക്ടിന്റെ കിഴിലെ സെക്ഷൻ 5ന്റെ ലംഘനമാണെന്നുമാണ്‌ നോട്ടീസിൽ പറയുന്നത്‌. രണ്ടാം ഭാഗത്തിലെ യഷിന്റെ മേക്കോവറും, ടിസറിലെ രംഗങ്ങളും സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായിരുന്നു. പുറത്തുവന്ന പോസ്‌റ്ററുകളിലും സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്‌റ്റുകളിലും സമാനമായ രംഗങ്ങളുണ്ട്‌. യഷിന്റെ യുവാക്കളായ ആരാധകരെ ഇത്‌ ബാധിക്കുമെന്നാണ്‌ ആന്റി ടുബാക്കോ സെല്ലിന്റെ അഭിപ്രായം‌. ടീസറിൽ നിന്നും പുകവലിക്കുന്ന സീനുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്‌ നോട്ടീസിൽ.

Readers Comment

Add a Comment