Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:18 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംവിധായകൻ രാം ഗോപാൽ വർമയ്‍ക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി സിനിമാ സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇന്ത്യൻ സിനി എംപ്ലോയീസ്. അഭിനേതാക്കാൾക്കും ടെക്‌നിഷ്യൻസ്‌മാർക്കും പ്രതിഫലം നൽകാതിരുന്നതിനെ തുടർന്നാണ് ഈ നടപടി. 1.25 കോടിയോളം രൂപയാണ് രാം ഗോപാൽ വർമ ഇവർക്ക് നൽകാനുള്ളത്. ഇതു സംബന്ധിച്ച് നിരവധി കത്തുകൾ സംവിധായകന് അയച്ചെന്നും എന്നാൽ കത്തുകൾ കൈപ്പറ്റാൻ അദ്ദേഹം തയാറായില്ലെന്നും സംഘടന പറയുന്നു. ഇനി രാം ഗോപാൽ വർമയുമായി പ്രവർത്തിക്കില്ലെന്നും മോഷൻ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഫെഡറേഷന്റെ പ്രതിനിധികൾ അറിയിച്ചു.

വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലും രാം ഗോപാൽ വർമ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം ആസ്‍പദമാക്കിയാണ് അടുത്ത ചിത്രമെന്നാണ് വിവരം. ജനുവരി 15 നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Readers Comment

Add a Comment