Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഷാജി എൻ കരുൺ സംവിധാനം ചെയ്ത 'ഓള്' സെപ്റ്റംബർ 20 നു തിയേറ്ററുകളിൽ എത്തും. ടി ഡി രാമകൃഷ്ണൻ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ഇതിനോടകം നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഷെയ്ൻ നിഗം നായകനായെത്തുന്ന ചിത്രത്തിൽ ദൃശ്യത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ എസ്തർ അനിൽ ആണ് നായിക. എസ്തർ ആദ്യമായി നായികായാകുന്ന ചിത്രമാണിത്. കഴിഞ്ഞ വർഷത്തെ ഐ എഫ് എഫ് ഐ യിൽ ഇന്ത്യൻ പനോരമയുടെ ഉദ്‌ഘാടന ചിത്രമായിരുന്നു 'ഓള്'. ചിത്രത്തിന്റെ ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണന് ദേശീയ പുരസ്‍കാരം ലഭിച്ചിരുന്നു.
കാദംബരി ശിവായ, കനി കുസൃതി, പി ശ്രീകുമാർ, കാഞ്ചന, ഗോപാലകൃഷ്ണൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് എ വി അനൂപാണ്.
30.82°C








