Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:18 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെജിഎഫ് ചാപ്റ്റർ 2 വിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികളും കെജിഎഫ് ആരാധകരും. കേരളത്തിൽ ചിത്രം അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിൻറെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണെന്നാണ് ഏറ്റവും പുതിയ വാർത്ത. ചിത്രം കേരളത്തിൽ എത്തിക്കുന്ന കാര്യം പൃഥ്വിരാജ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. താനും കെജിഎഫിൻറെ വലിയ ആരാധകനാണെന്നും ഇത്തരമൊരു കൂടിച്ചേരൽ ഏറെ ആവശേമുണ്ടാക്കുന്നതാണെന്നും പൃഥ്വിരാജ് പറയുന്നു.

ലൂസിഫർ ഇങ്ങിയതിന് ശേഷമാണ് കെജിഎഫിൻറെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് തന്നെ സമീപിക്കുന്നത്. താനും ഇതിനായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ഒരു ചിത്രത്തെ അവതരിപ്പിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമായി കാണുന്നു. താനും റോക്കി ഭായിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

കോലർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള ഒരു പിരിഡ് ഡ്രാമയാണ് കെജിഎഫ്. 2018 ഡിസംബർ 21 നാണ് ചിത്രത്തിൻറെ ആദ്യഭാഗം പുറത്തിറങ്ങിയത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ആദ്യഭാഗത്തിൽ യാഷിനൊപ്പം ശ്രീനിധി ഷെട്ടിയായിരുന്നു നായികയായി എത്തിയത്. അച്യുത് കുമാർ, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എൻ സിംഹ, മിത വസിഷ്ട എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി.

Readers Comment

Add a Comment