Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിയറ്ററുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തെ വളരെ പോസിറ്റീവായി കാണുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമ തിയറ്ററിൽ നടക്കുന്ന കലയാണെന്നും സിനിമകൾ ഉണ്ടാകുന്നത് തിയറ്ററുകൾക്ക് വേണ്ടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മോഹൻലാലിന്റെ ദൃശ്യം 2 ഒ.ടി.ടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിൽ ചിത്രത്തിന്റെ നിർമാതാവിന് വ്യക്തമായ കാരണമുണ്ടാകുമെന്നും തിയേറ്റർ തുറന്ന സാഹചര്യത്തിൽ നിർമാതാവിന് പുനർചിന്തനത്തിന് ഇനിയും സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തിയറ്റർ തുറക്കാനുള്ള തീരുമാനം വരുന്നതിന് മുമ്പായിരിക്കാം ദൃശ്യം 2 ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. തിയറ്ററിൽ ഇനി നല്ല സിനിമകൾ വരണം, എങ്കിൽ മാത്രമേ ഭയമില്ലാതെ ആളുകൾ സിനിമ കാണാനെത്തൂ. ദൃശ്യം 2 അങ്ങനെയുള്ള ഒരു സിനിമയാണെന്ന് പ്രതീക്ഷിക്കാം. ഇത്തരം സാധ്യതകൾ മുന്നിൽ നിൽക്കുമ്പോഴും അവർ ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ചാൽ അതിനുള്ള കാരണങ്ങൾ അവർക്കുണ്ടാകാം. ഫിലിം ചേമ്പറിന്റെ ഉൾപ്പടെയുള്ള എതിർപ്പ് താൽകാലികമാണ്. ഇതെല്ലാം പരിഹരിക്കപ്പെടും.” അദ്ദേഹം പറഞ്ഞു.
30.82°C








