Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. കൊവിഡ് മൂലം റിലീസ് പ്രതിസന്ധിയിലായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിൻറെ സിംഹത്തിൻറെ റിലീസ് തീയതി പുറത്തുവിട്ടു.ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂരാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം മാർച്ച് 26ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് ആശിർവാദ് സിനിമാസ് സോഷ്യൽമീഡിയകൾ വഴി അറിയിച്ചു. 2020ൽ റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ അറബിക്കടലിൻറെ സിംഹം. കൊറോണ മൂലം മാറ്റിവച്ചതായിരുന്നു ചിത്രത്തിന്റെ റീലീസ്. ജനുവരി അഞ്ച് മുതൽ കേരളത്തിലെ തിയേറ്ററുകൾ തുറക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നൽകിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പകുതി ടിക്കറ്റുകളിൽ മാത്രം ആളുകളെ പ്രവേശിപ്പിച്ച് പ്രദർശനം നടത്താനുള്ള അനുമതിയാണ് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് വലിയ കുറവില്ലാത്തതിനാൽ മരക്കാറിൻറെ തീയേറ്റർ അനുഭവം നഷ്ടമാകുമോ എന്ന് സിനിമാപ്രേമികൾ ഭയന്നിരുന്നു. നിരവധി സിനിമകൾ കൊവിഡ് കാലത്ത് ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയപ്പോഴും എത്ര വൈകിയാലും മരക്കാർ തിയേറ്ററിലെ റിലീസ് ചെയ്യൂവെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞിരുന്നു.ബ്രഹ്മാണ്ഡ ചിത്രമായ മരക്കാറിൽ മഞ്ജു വാര്യർ, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ഫാസിൽ, അർജുൻ സർജ, കീർത്തി സുരേഷ്, തുടങ്ങി വമ്പൻ താരനിരയാണ് അണി നിരക്കുന്നത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സാബു സിറിലാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 100 കോടി രൂപ ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
30.82°C








