Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൗവ്വനകാലം ആസ്‌പദമാക്കി സിനിമ ഒരുങ്ങുന്നു. മൻ ബൈരാഗി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. അക്ഷയ് കുമാറും പ്രഭാസും ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. 

സഞ്ജയ് ത്രിപാഠിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്ജയ് ലീല ബൻസാലിക്കൊപ്പം മഹാവീർ ജയിനും ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നുണ്ട്. സിനിമ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നതിൽ സംശയമില്ലെന്ന് സംവിധായകൻ സഞ്ജയ് ത്രിപാഠി പ്രതികരിച്ചു. 

നേരത്തെ വിവേക് ഒബ്‌റോയ് നായകനായി മോദിയുടെ രാഷ്ട്രീയ ജീവിതം പ്രമേയമാക്കി പി എം നരേന്ദ്ര മോദി എന്ന ചിത്രം ഈ വർഷം റിലീസ് ചെയ്തിരുന്നു.

Readers Comment

Add a Comment