Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 11:02 pm
  • 18th April, 2024
  • Overcast Clouds
30.82°C28.73°C
  • Humidity: 89 %
  • Wind: 0.39 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറാമത് ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘പുള്ള്’ മികച്ച ഇന്ത്യൻ സിനിമയായി തെരഞ്ഞെടുത്തു. റിയാസ് റാസും പ്രവീൺ കേളിക്കോടനും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ഫസ്റ്റ്ക്‌ളാപ്പ് എന്ന സിനിമാ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ചാണ് പുള്ള് നിർമിച്ചത്. പ്രകൃതിസംരക്ഷണവും ആഗോളതാപനവും കാലവസ്ഥാവ്യതിയാനങ്ങളും ചർച്ച ചെയ്യുന്ന ചിത്രം വടക്കൻ കേരളത്തിന്റെ അനുഷ്ഠാനകലയായ തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഷബിതയാണ് പുള്ളിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ- വിധു ശങ്കർ, ബിജീഷ് ഉണ്ണി, ശാന്താകാർ, ഷബിത എന്നിവർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ- അജി വാവച്ചൻ. റെയ്ന മരിയ, സന്തോഷ് സരസ്സ്, ധനിൽ കൃഷ്ണ, ലതാ സതീഷ്, ആനന്ദ് ബാൽ തുടങ്ങിയവരാണ് അഭിനേതാക്കൾ.

Readers Comment

Add a Comment