Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:23 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റൂസോ സഹോദരങ്ങളുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ദ് ഗ്രേ മാൻ’ ചിത്രത്തിന്റെ ഭാഗമാകാൻ തമിഴ് നടൻ ധനുഷും. ചിത്രത്തിൽ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും ധനുഷ് സ്ക്രീനിലെത്തുക. അനാ ഡെ അർമാസ് ആണ് നായിക. ധനുഷിന് പുറമേ വാഗ്നർ മൗറ, ജെസീക്ക ഹെൻവിക്, ജൂലിയ ബട്ടർസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. നെറ്റ്ഫ്ലിക്സാണ് ചിത്രം പുറത്തിറക്കുന്നത്. നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാകും ഇത്. ഏതാണ്ട് 200 മില്യൺ ഡോളർ (1500 കോടി) ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

മാർക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ്. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത ‘ ആൻ എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീർ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത് ധനുഷായിരുന്നു.

 

Readers Comment

Add a Comment