Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മിഷൻ ഇംപോസിബിളിന്റെ സെറ്റിൽ വച്ച് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച സഹപ്രവർത്തകനോട് പൊട്ടിത്തെറിച്ച് ടോം ക്രൂയ്സ്. സഹപ്രവർത്തകനോട് ക്ഷുഭിതനാകുന്ന ടോം ക്രൂയ്സിന്റെ ഓഡിയോ ഇതിനകം വെെറലായി മാറിയിരിക്കുകയാണ്. കൊവിഡിൽ ആളുകൾ ജോലിയില്ലാതെ കഷ്ടപ്പെടുന്ന ഈ സമയത്ത് കുറച്ചു പേർ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതിൽ അമർഷമുണ്ടെന്ന് ടോം ക്രൂസ് പറയുന്നു.

“നമ്മളെ വിശ്വാസമുള്ളതുകൊണ്ടാണ് ഹോളിവുഡിൽ സിനിമ ചെയ്യാൻ അവർ തീരുമാനിച്ചത്. നിങ്ങൾ ചെയ്ത മണ്ടത്തരം എത്ര വലുതാണെന്ന് മനസിലാകുന്നുണ്ടോ. ഇനി ഒരിക്കൽ കൂടി ആവർത്തിച്ചാൽ നിങ്ങൾ ഞങ്ങളുടെ കൂടെയുണ്ടാകില്ല. രാത്രി മുഴുവൻ ഞാൻ നിർമാതാക്കളെയും ഇൻഷുറൻസ് കമ്പനികളെയും വിളിച്ചുകൊണ്ടിരിക്കുകയാണ്. അവരെല്ലാം നമ്മളെ ഉറ്റുനോക്കുന്നു. ആയിരക്കണക്കിന് പേരാണ് ഈ ജോലിയെ ആശ്രയിച്ചു കഴിയുന്നത്. ഇനി ഇതുപോലെ വീണ്ടും കാണാൻ എന്നെ ഇടവരുത്തരുത്.” ടോം പറഞ്ഞു.

കൊറോണ വെെറസ് പടർന്നാൽ ഇൻഡസ്ട്രി മൊത്തമായി വീണ്ടും അടച്ചിടേണ്ടി വരുമെന്നും സിനിമാ ഇൻഡസ്ട്രി അടഞ്ഞു കിടക്കുന്നതിനാൽ പലർക്കും സ്വന്തം വീടുവരെ നഷ്ടമായി. ഭക്ഷണം കഴിക്കാനോ കോളജ് ഫീസ് അടയ്ക്കാനോ പോലും പൈസയില്ലെന്നും ടോം ക്രൂസ് സഹപ്രവർത്തകനെ ഓർമ്മിപ്പിക്കുന്നു. ഇതൊക്കെയാണ് എല്ലാ രാത്രികളിലും ഞാൻ സ്വപ്നം കാണുന്നത്. അതുകൊണ്ട് ദയവ് ചെയ്ത് സുരക്ഷിതരായി ഇരിക്കാൻ ശ്രമിക്കൂ. ജോലിയിൽ ആത്മാർത്ഥത കാണിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Readers Comment

Add a Comment