Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:12 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ്യത്യസ്തമായ ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ധേയനായ ഫോട്ടോ​ഗ്രാഫറാണ് മഹാദേവൻ തമ്പി . ഇത്തവണ വേറിട്ട പ്ലോട്ടാണ് അദ്ദേഹം ഫോട്ടോ ഷൂട്ടിനായി തെരഞ്ഞെടുത്തിരിക്കുന്നത്.സംഭവം ക്ലിക്കായതോടെ യൂട്യൂബിൽ തന്നെ ട്രെൻഡിങ് ലിസ്റ്റിലാണ് അ​ദ്ദേഹത്തിന്റെ ഫോട്ടോ ഷൂട്ട്  മേക്കോവർ വീഡിയോ . എറണാകുളം ഇടപ്പള്ളി ഭാ​ഗ​ത്ത് കൂടി ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുണ്ടെങ്കിൽ ഇതുവഴിയുള്ള വഴിയോര കച്ചവടക്കാരെ കണ്ടിട്ടുണ്ടാകും. മിക്കവരും ഉത്തരേന്ത്യയിൽ നിന്ന് വന്നവർ. ഇത്തവണ മഹാദേവൻ ഫോട്ടോ ഷൂട്ടിന് തെരഞ്ഞെടുത്തതും ഇവരെ തന്നെയാണ്. അതിഥിത്തൊഴിലാളിയായ ഒരു പെൺകുട്ടിയുടെ ഭാവിതന്നെ മാറ്റി മറിച്ചിരിക്കുകയാണ് ഈ ഷൂട്ടിലൂടെ. കണ്ടുശീലിച്ച മോഡലുകൾക്ക് പകരമായി രാജസ്ഥാനിൽ നിന്ന് ഇടപ്പള്ളിയിലെത്തി കച്ചവടം നടത്തുന്ന സംഘത്തിലെ ആസ്മാൻ എന്ന പെൺകുട്ടിയെ ആണ് അദ്ദേഹം മോഡലാക്കി തെരഞ്ഞെടുത്തിരിക്കുന്നത്. നാല് ലുക്കിലുള്ള ഫോട്ടോ ഷൂട്ടാണ് ആസ്മാനെ ഉപയോ​ഗിച്ച് മഹാദേവൻ നടത്തിയിരിക്കുന്നത്. ഗെറ്റ് ക്ലാപ്പിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന് വസ്ത്രാലങ്കാരം ഒരുക്കിയത് അയനാ ഡിസൈൻസ് ആണ്. മേക്ക് അപ്പ് ആർട്ടിസ്റ്റ് പ്രഭിനാണ് അതിസുന്ദരിയായി ഈ നാടോടി യുവതിയെ മേക്കോവർ ചെയ്തിരിക്കുന്നത്. ബബിത ബഷിറീർ സ്‌റ്റൈൽ ഒരുക്കുന്നു. മഹാദേവൻ തമ്പി പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ഫോട്ടോ എത്തിയില്ലെങ്കിലും വീഡിയോ സമൂഹമാധ്യമങ്ങളുടെ പ്രശംസ ഏറ്റുവാങ്ങി കഴിഞ്ഞു.

Readers Comment

Add a Comment