Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

തമിഴ് സീരിയൽ താരം വി.ജെ.ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ഹേമന്ദ് അറസ്റ്റിൽ. ഇവർ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും വിവാഹിതരായിരുന്നുവെന്ന വാർത്ത മരണശേഷം മാത്രമാണ് പുറത്തുവന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു വിവാഹം നടന്നത് എന്ന വിവരം ഹേമന്ദ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. മരണസമയത്ത് ഹേമന്ദും ചിത്രയ്ക്കൊപ്പം ഹോട്ടലിലുണ്ടായിരുന്നു.
വിവാഹത്തിന് ശേഷം ബന്ധത്തിൽ പൊരുത്തക്കേട് ഉണ്ടായിരുന്നുവെന്നും തുടർന്ന് ചിത്രയുടെ അമ്മ നിരന്തരമായി ഹേമന്ദിനെ ഉപേക്ഷിക്കാനാവശ്യപ്പെട്ട് ചിത്രയെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും പറയപ്പെടുന്നു. ഇതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
സീരിയലിൽ നായകൻമാരുമായി അടുത്തിടപഴകിയുള്ള രംഗങ്ങൾ ചിത്ര ചെയ്യുന്നതിൽ ഹേമന്ദിന് ദേഷ്യം ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. സീരിയലിലെ ഒരു രംഗം ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതായിരുന്നു. ഇത് ഹേമന്ദിന് പിടിച്ചില്ല. ചിത്രയും ഹേമന്ദും തമ്മിൽ ഈ വിഷയത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ചിത്രയെ ഹേമന്ദ് പിടിച്ചു തള്ളിയെന്നും പോലീസിന് വിവരം ലഭിച്ചു. മുമ്പ് സീരിയൽ ചിത്രീകരണ സ്ഥലത്ത് ഹേമന്ദ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നു. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘പാണ്ഡ്യൻ സ്റ്റോർസ്’ എന്ന സീരിയലിലൂടെ ജനപ്രീതി നേടിയ താരമാണ് ചിത്ര. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് നസ്രത്ത് പേട്ടയിലെ ഹോട്ടൽ മുറിയിൽ ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വൈകി ഷൂട്ടിങ് കഴിഞ്ഞ് എത്തിയ ചിത്ര മണിക്കൂറുകൾക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.