Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ അന്ന ബെൻ ടൈറ്റിൽ റോളിലെത്തുന്ന പുതിയ ചിത്രമാണ് സാറാസ്. ഒരു സിനിമാ ലൊക്കേഷനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുയാണിപ്പോൾ അണിയറ പ്രവർത്തകർ. സ്വതന്ത്ര സംവിധായികയാവാൻ ആഗ്രഹിക്കുന്ന അസോസിയേറ്റ് ഡയറക്ടറായാണ് അന്ന ചിത്രത്തിൽ എത്തുന്നത്. കൊവിഡ് കാലത്ത് കൊച്ചി മെട്രോ, ലുലു മാൾ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിൽ നിരവധി ജൂനിയർ ആർടിസ്റ്റുകലും അണിനിരന്നിട്ടുണ്ട്. സണ്ണിവെയ്ൻ ആണ് ചിത്രത്തിലെ നായകൻ. അന്ന ബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന സവിശേഷത കൂടി ഉണ്ട്.

മല്ലിക സുകുമാരൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ധീഖ്, വിജയകുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ചിത്രം നിർമ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്. നിമിഷ് രവി ക്യാമറയും മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും സംഗീതം ഷാൻ റഹ്മാനും നിർവഹിക്കുന്നത്. എഡിറ്റിംഗ് റിയാസ് ബാദർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട്‌സ്- വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ), പ്രോജക്ട് ഡിസൈനർ- ബിനു മുരളി, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് അർജുനൻ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനീവ് സുകുമാർ, പി.ആർ.ഒ- ആതിര ദിൽജിത്ത്, സ്റ്റിൽസ്- സുഹൈബ്, ഡിസൈൻ 24 എ.എം

Readers Comment

Add a Comment