Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആരാധകരുടെ ഇഷ്ട പ്രണയ ജോഡിയാണ് തമിഴ് സംവിധായകൻ വിഘ്‌നേശും ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾക്കു വലിയ സ്വീകാര്യതായാണ് സൈബർ ഇടത്തിൽ ലഭിക്കാറുള്ളത്. ഇപ്പോൾ പുറത്തു വന്ന ചിത്രവും ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്. വിഘ്‌നേശ് ശിവനൊപ്പം നിൽക്കുന്ന നയൻതാര മുഖം മറച്ചിരിക്കുന്ന ചിത്രതാണ് ഏറ്റവും ഒടുവിൽ പുറത്തു വന്നിരിക്കുന്നത്. എന്ത് കൊണ്ടാണ് ചിത്രത്തിൽ നയൻസ് മുഖം മറച്ചിരിക്കുന്നതെന്നു വിഘ്‌നേശ് തന്നെ വെളിപ്പെടുത്തി.
വിഘ്‌നേശ് നിർമ്മിക്കുന്ന പുതിയ ചിത്രം നേട്രികണില്‍ നയൻ താരയാണ് നായിക. ചിത്രത്തിലെ നയൻതാരയുടെ വേറിട്ട ലുക്ക് പുറത്താകാതിരിക്കാനാണ് താരം മുഖം മറച്ചു പിടിച്ചതെന്നാണ് വിഘ്‌നേശ് പറയുന്നത്. മിലിന്ദ് റാവു ആണ് നേട്രികണ്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അന്ധയായ കഥാപാത്രമായാണ് നയൻതാര എത്തുന്നത്.
30.82°C








