Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:18 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൈബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരേ കാമ്പയിനുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവ്. ‘റെഫ്യൂസ് ദ അബ്യൂസ്’ എന്ന് പേരിട്ടിരിക്കുന്ന കാമ്പയിൻ (‘RefusetheAbuse )‘സൈബർ ഇടം, ഞങ്ങളുടെയും ഇടം”, സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണെന്ന് ഡബ്ല്യൂ.സി.സി വ്യക്തമാക്കി.റിമാ കല്ലിങ്കൽ ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്. ക്യാമ്പയിന് അന്നാ ബെൻ, സാനിയ അയ്യപ്പൻ തുടങ്ങിയവർ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഇതിിൽ ഏറ്റവും ശ്രദ്ധേയം നടി ഭാവനയും ഇതിൽ പങ്കുചേർന്നു എന്നതാണ്. 

സോഷ്യൽ മീഡിയയിൽ ഒരു പ്രൊഫെെൽ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുക, അല്ലെങ്കിൽ എഴുതുക. കൂടുതലും സ്ത്രീകൾക്കെതിരേയാണ് ഇത്തരം പ്രവണതകൾ  നാം കണ്ടു വരുന്നത്. ഞാൻ എന്തും പറയും, എന്നെ  ആരും കണ്ടു പിടിക്കില്ല എന്ന ചിന്തയാണോ അല്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നത് വേണ്ടി ചെയ്യുന്നതാണോ എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കിൽ അത്ര നല്ലതല്ല. പരസ്പരം ദയവോടെ പെരുമാറുകയെന്നും റെഫ്യൂസ് ദ​ അബ്യൂസിൽ- ഭാവന പറഞ്ഞു.സൈബർ ഇടത്തിൽ മോശം കമന്റുകൾ കുറിക്കുന്നവർ സ്വന്തം വ്യക്തിത്വമാണ് നശിപ്പിക്കുന്നതെന്നും അവർ സ്വന്തം പ്രതിച്ഛായയാണ് ഇല്ലാതാക്കുന്നതെന്നും  നടി അന്ന ബെനും പറയുന്നു. സോഷ്യൽ മീഡിയയിൽ നിരവധി പ്രമുഖരാണ് റഫ്യൂസ് ദി അബ്യൂസിനെ പിന്തുണച്ച് എത്തിയിരിക്കുന്നത്. 

Readers Comment

Add a Comment