Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നടിയും അവതാരകയുമായ വിജെ ചിത്രയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 28 വയസ്സായിരുന്നു. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ പാണ്ഡ്യൻ സ്റ്റോർസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ചിത്രയെ പുലർച്ചെ ചെന്നൈയിലെ ഹോട്ടൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ഇവിപിഫിലിം സിറ്റിയിൽ നിന്ന് ഷൂട്ടിങ്ങ് കഴിഞ്ഞ് പുലർച്ചെ 2.30 നാണ് നടി ഹോട്ടൽ മുറിയിൽ മടങ്ങി എത്തിയത്. ചിത്ര ഭാവി വരനായ ഹേമന്ദിനോടൊപ്പമാണ് ഹോട്ടലിൽ താമസിച്ചിരുന്നത്. മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നടിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഡിപ്രഷനാണ് കാരണമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രയുടെ മരണത്തെ കുറിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സീരിയൽ ചിത്രീകരണം കഴിഞ്ഞ് ലൊക്കേഷനിൽ നിന്ന് പുലർച്ചെ 2.30യോടെ ഹോട്ടലിൽ തിരിച്ചെത്തിയ ചിത്ര കുളിക്കാനായി മുറിയിലേയ്ക്ക് പോകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ ഹേമന്ദ് ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നു. മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന ചിത്രയെ ആണ്. സംഭവത്തിൽ നസ്രത്ത്‌പേട്ടൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
24.92°C








