Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:32 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റർ 1-ന്റെ തകർപ്പൻ വിജയത്തിന് ശേഷം കെജിഎഫ് ചാപ്റ്റർ 2-ന്റെ ചിത്രീകരണം പൂർത്തിയാകാനിരിക്കെ മൂന്നാമത്തെ ബഹുഭാഷാ ചിത്രവുമായി എത്തുകയാണ് ഹിറ്റ്മേക്കർ നിർമാതാക്കളായ ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ പേരും താരങ്ങളെയും മറ്റ് അണിയറ പ്രവർത്തകരുടെ പേരുകളും ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ഡിസംബർ 2-ന് ഉച്ചയ്ക്ക് 2.09 മണിക്ക് പ്രഖ്യാപിക്കും. മൂന്ന് ചിത്രങ്ങൾ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ഇറക്കുന്ന ആദ്യ നിർമാണ കമ്പനിയാണ് വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ്.

കന്നടയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഹെംബാലെ ഫിലിംസിന്റെ സ്ഥാപകൻ വിജയ് കിരാഗന്ദൂർ, സിനിമാ സംവിധാന രംഗത്ത് വളർന്നുവരുന്ന പ്രതിഭാധനനായ പ്രശാന്ത് നീൽ എന്ന സംവിധായകനെ കണ്ടുമുട്ടുന്നതോടെയാണ് കെജിഎഫ് എന്ന മാസ്റ്റർപീസ് സിനിമയുടെ ജനനം.കന്നട, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ഒരുക്കിയ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ വലിയൊരു നാഴികകല്ലായി. ബാഹുബലിക്ക് ശേഷം ഇന്ത്യയൊട്ടാകെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റർ 1

Readers Comment

Add a Comment