Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:14 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രജനീകാന്ത് മത്സരിക്കുമോ ഇല്ലയോ എന്ന ഊഹാപോഹങ്ങൾ നിലനിൽക്കെ, തന്റെ ആരാധക സംഘടനയായ രജനി മക്കൾ മൺട്രത്തിന്റെ യോഗം ക്ഷണിച്ച് രജനീകാന്ത്. തിങ്കളാഴ്ച രാവിലെ ഒൻപതിന് രജനീകാന്തിന്റെ തന്നെ ഉടമസ്ഥാവകാശത്തിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം. യോഗത്തിലൂടെ രജനീകാന്ത് തന്റെ രാഷ്ട്രീയ നിലപാടുകളും പാർട്ടി പ്രഖ്യാപനവും സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം അറിയിക്കും. മക്കൾ മൺഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കുന്ന യോഗത്തിൽ ഓരോ നേതാക്കളുമായി നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായും. എന്താണ് യോഗത്തിന്റെ അജണ്ട എന്നറിയില്ലെന്നും രാവിലെ 10മണിക്ക് യോഗത്തിന് എത്തണമെന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

2017 ഡിസംബറിലാണ് താൻ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് അസുഖങ്ങളെ തുടർന്ന് തീരുമാനത്തിൽ നിന്ന് പിൻമാറുന്നു എന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. കഴിഞ്ഞ മാർച്ചിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാവാൻ താനില്ലെന്നും എന്നാൽ ഉടൻ രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷൻ ആവുമെന്നും രജനി പറഞ്ഞിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച ചെന്നൈയിൽ എത്തിയ അമിത് ഷാ രജനീകാന്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Readers Comment

Add a Comment