Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തമിഴ് നടൻ വിജയ്‌യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ച് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്ന് വിജയ് മക്കൾ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റി. ഈ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയുമായോ രാഷ്ട്രീയ പാർട്ടിയുമായോ വിജയോ വിജയ് മക്കൾ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റിയോ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും കൊല്ലത്തെ ചില തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ചിലർ ഇത് ദുരുപയോഗം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതായും ഭാരവാഹികൾ അറിയിച്ചു.

തമിഴ്നാട്ടിലെ പോലെ കേരളത്തിലും നിരവധി ആരാധകരരുള്ള താരമാണ് വിജയ്. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരാണ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാനായി പിതാവ് നൽകിയത്. എന്നാൽ തനിക്ക് ഈ രാഷ്ട്രീയ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തി. തൻറെ പേരോ ചിത്രമോ, ഓൾ ഇന്ത്യ വിജയ് മക്കൾ ഇയക്കം എന്ന തൻറെ സംഘടനയുടെ പേരോ, ഏതെങ്കിലും രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാൽ ബന്ധപ്പെട്ടവർക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും വിജയ് അറിയിച്ചിരുന്നു.

Readers Comment

Add a Comment