Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:46 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 91 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സമുദായ സ്പർധ സൃഷ്ടിക്കുന്നുവെന്ന കേസിൽ തങ്ങൾക്കെതിരേയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി കങ്കണ റണാവത്തും സഹോദരിയും ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ ഇരുവർക്കുമെതിരേ മുംബൈ പൊലീസ് മൂന്നാമതും നോട്ടീസ് അയച്ചിരുന്നു. ഇന്നും നാളെയും ബാന്ദ്ര പൊലീസിനു മുന്നിൽ ഹാജരാകണമെന്നായിരുന്നു നിർദ്ദേശം.

എന്നാൽ രണ്ടു തവണയും കങ്കണയും സഹോദരിയും ഹാജരായില്ല. സഹോദരന്റെ വിവാഹത്തിന്റെ തിരക്കിലാണെന്നും നവംബർ 15നു ശേഷം വരാമെന്നുമായിരുന്നും ഇരുവരും അറിയിച്ചത്.

സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണു രണ്ടു പേർക്കും എതിരായ കുറ്റം. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനാവ്വർ അലി സയ്യിദ് നൽകിയ പരാതിയിലാണു കേസെടുത്തത്.

Readers Comment

Add a Comment