Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക്. അമ്മയ്ക്കൊപ്പം മകളായി തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ത്രില്ലിലാണ് ഉത്തര. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ 'കെഞ്ചിര' യ്ക്കു ശേഷം സംവിധായകന്‍ മനോജ് കാന ഒരുക്കുന്ന 'ഖെദ്ദ' എന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്ത് സിനിമയിലേക്ക് ചുവടു വെയ്ക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന 'ഖെദ്ദ' യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ തുടങ്ങി.
അമ്മയ്ക്കൊപ്പം അഭിനയരംഗത്തേക്കുള്ള തന്‍റെ വരവിനെക്കുറിച്ച് ഉത്തര ശരത്ത് അമ്മ ആശാശരത്തിനൊപ്പം വിശേഷങ്ങള്‍ i2i ന്യൂസുമായി പങ്കിട്ടു. അമ്മയുടെ സിനിമകൾ പ്രചോദനമായെന്നും അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നുവെന്നും ഉത്തര പറയുന്നു. എന്നാൽ പഠനം പൂർത്തിയായിട്ടുമതി അഭിനയം എന്ന നിലപാടായിരുന്നു അമ്മയ്ക്ക്. ഇപ്പോള്‍ വളരെ യാദൃശ്ചികമായിട്ടാണ് 'ഖെദ്ദ'യില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതെന്നും ചുരുക്കത്തിൽ ലോക്ഡൗണാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നതെന്നും ഉത്തര പറയുന്നു. സംവിധായകന്‍ മനോജാണ് അമ്മയോടൊപ്പം അഭിനയിച്ചുകൂടെ' എന്ന ചോദ്യവുമായി വന്നതെന്നും അങ്ങനെയാണ് താൻ ഈ സിനിമയുടെ ഭാഗമാകുന്നതെന്നും ഉത്തര. ചിത്രത്തിൽ മികച്ച വേഷമാണ് ലഭിച്ചിരിക്കുന്നത്. നൃത്തവേദികളിൽ അമ്മയ്ക്കൊപ്പം ചെലവഴിച്ചിട്ടുണ്ടെങ്കിലും സിനിമയിൽ ഒരുമിച്ച് അഭിനയിക്കാനായത് ഭാഗ്യമെന്ന് ഉത്തര.ഒട്ടേറെ പുരസ്ക്കാരങ്ങള്‍ നേടിയ ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനോജ് കാന ഒരുക്കുന്ന ചിത്രമാണ് 'ഖെദ്ദ'. . സുധീര്‍ കരമന, അനുമോള്‍, ജോളി ചിറയത്ത്, ബാബു കിഷോര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
30.82°C








