Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി ​ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്. പാണ്ഡ്യൻ എന്ന 28കാരനാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം.

വീടിൻറെ മതിൽ ചാടി കടന്നാണ് ഇയാൾ അകത്ത് കയറിയത്. വീട്ടുജോലിക്കാരനായ സതീഷ് ആണ് യുവാവിനെ ആദ്യം കണ്ടത്. ഇയാളെ പിടികൂടിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ സഹോദരൻ താരത്തിന്റെ വീട്ടിൽ ജോലി ചെയ്തു വരികയാണെന്നും ഇയാളെ കാണാനായാണ് പാണ്ഡ്യൻ ഇവിടെയെത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിനും പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറിയത്തിനും ഇയാൾക്കെതിരെ കേസെടുത്തു.


.

Readers Comment

Add a Comment