Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:22 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാള നടി ശിവദക്ക് പെൺകുഞ്ഞ് ജനിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് താരം സന്തോഷ വാർത്ത പങ്കു വെച്ചത്.  കുറച്ചു നാളായി ശിവദ സിനിമയിൽ സജീവമല്ലായിരുന്നു. 'ഇത്രയും നാൾ ഞാൻ എവിടെയായിരുന്നു എന്ന് ചോദിച്ചു കൊണ്ടിരുന്ന സുഹൃത്തുക്കളോടാണ്, ജൂലൈ 20 നു ഞങ്ങൾക്കൊരു കുഞ്ഞു രാജകുമാരി അതിഥിയായി പിറന്നു. അരുന്ധതി എന്നാണ് അവൾക്കു നൽകിയിരിക്കുന്ന പേര്. ഓണ ദിനത്തിൽ ഇൻസ്റ്റാഗ്രാം വഴിയാണ് സന്തോഷ വാർത്ത താരം ആരാധകരെ അറിയിച്ചത്. 

ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗെതർ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. സു സു സുധി വാത്മീകം എന്ന ചിത്രത്തിലെ ശിവദയുടെ നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടൻ മുരളി കൃഷ്ണയാണ് ശിവദയുടെ ഭർത്താവ്. 2015 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.

Readers Comment

Add a Comment