Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:11 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ട്രാൻസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. ക്രിസ്മസ് റിലീസ് ആയി സിനിമ തിയേറ്ററുകളിൽ എത്തും. 

നേരത്തെ ആംസ്റ്റർഡാമിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം കേരളത്തിലെ ഷൂട്ടിങ്ങും പൂർത്തീകരിച്ചിരുന്നു. കേരളവും തമിഴ്‌നാടും ആംസ്റ്റർഡാമും മുംബൈയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. 

ഏഴു വർഷങ്ങൾക്കു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. 2012 ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ ആണ് അൻവർ റഷീദ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത മുഴുനീള ചിത്രം. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ട്രാന്‍സില്‍ ഫഹദ് ഫാസിലിന് പുറമെ നസ്രീയ നസീം, ശ്രീനാഥ് ഭാസി, അല്‍ഫോണ്‍സ് പുത്രന്‍, ഗൗതം വാസുദേവ് മേനോന്‍, ഷെയിന്‍ നിഗം, വിനായകന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തും

Readers Comment

Add a Comment