Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:14 pm
  • 9th August, 2026
  • Overcast Clouds
23.38°C23.38°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് നിർമ്മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദിനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റുചെയ്തു. മൂന്നര ലക്ഷത്തോളം വില വരുന്ന പത്ത് ഗ്രാം കഞ്ചാവാണ് ഇവരുടെ വീട്ടിൽ നിന്നും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ റെയ്ഡിൽ പിടിച്ചെടുത്തത്. ഇതിനെത്തുടർന്നായിരുന്നു അറസ്റ്റ്. ഷബാനയുടെ അറസ്റ്റ് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ സ്ഥിരീകരിച്ചു.ഞായറാഴ്ച രാവിലെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഫിറോസിന് എൻസിബി നോട്ടിസ് അയച്ചിരുന്നതാണ്. പക്ഷേ ഫിറോസ് ഹാജരായിരുന്നില്ല. നേരത്തെ കഞ്ചാവ് കേസിൽ വാഹിദ് അബ്ദുൽ ഖാദിർ ഷെയ്ഖ് എന്നയാളെ എൻസിബി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയെ തുടർന്നാണ് ഫിറോസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡ് ഉണ്ടാകുമെന്നാണ് സൂചന. ആരക്ഷൺ, ഫിർ ഫേര ഫേരി, വെൽകം തുടങ്ങി നിരവധി ബോളിവുഡ് സിനിമകളുടെ നിർമ്മാതാവാണ് ഫിറോസ് നാദിയാവാല.

Readers Comment

Add a Comment