Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:11 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടൻ ഷാജു ശ്രീധറിന്റെയും നടി ചാന്ദിനിയുടെയും മകൾ നന്ദന ഷാജു നായികയാകുന്നു. ജോഷി ജോൺ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘സ്റ്റാൻഡേർഡ്.10-ഇ, 1999 ബാച്ച്‌’ എന്ന ചിത്രത്തിലൂടെയാണ് നന്ദന അരങ്ങേറ്റം കുറിക്കുന്നത്. പ്ലസ് വണ്ണിനു പഠിക്കുന്ന കാവ്യ എന്ന വിദ്യാർത്ഥിനിയുടെ വേഷമാണ് നന്ദന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച്‌ നടന്നു. നടൻ ദിലീപ് ആണ് സ്വിച്ച്‌ ഓൺ കർമം നിർവ്വഹിച്ചത്.മിനി മാത്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ മിനി മാത്യു, ഡേവിഡ് ജോൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നവംബ‌ർ 26ന് കോട്ടയത്ത് ആരംഭിക്കും. നോയൽ ഗീവർഗ്ഗീസ്, സലീം കുമാർ, കിച്ചു ടെല്ലസ്, കോട്ടയം നസീർ, ചെമ്ബിൽ അശോകൻ, ബിറ്റോ ഡേവിസ്, ശ്രീജിത്ത് പെരുമന, സുജിത്, അനീഷ്, അസ്ഹർ, അനീഷ് ഗോപാൽ, ചിനു കുരുവിള, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.നന്ദന പ്രേക്ഷകർക്ക് സുപരിചിതയാണ്. അച്ഛൻ ഷാജു ശ്രീധറിന്റെ നിരവധി ടിക് ടോക് വീഡിയോകളിൽ നന്ദനയും പങ്കുചേർന്നിട്ടുണ്ട്. അയ്യപ്പനും കോശിയും, ബ്രദേഴ്സ് ഡേ, കിംഗ് ഫിഷ് എന്നീ ചിത്രങ്ങളിൽ നന്ദനയുടെ അനുജത്തി നീരാഞ്ജനയും അഭിനയിച്ചിട്ടുണ്ട്.

Readers Comment

Add a Comment