Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി ശരണ്യ മോഹൻ തമിഴ് നടൻ സിംബുവിനെ ഭരതനാട്യം പഠിപ്പിക്കുന്ന ഫോട്ടോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് സിംബു ശരണ്യയിൽ നിന്നും ഭരതനാട്യം അഭ്യസിക്കുന്നത്. ഒരു വമ്പൻ മേയ്ക്ക് ഓവറുമായാണ് സിംബു ചിത്രത്തിലെത്തുന്നത്. ഇതിന്റെ ഭാഗമായി സിംബു 101 കിലോ ആയിരുന്ന ശരീരഭാരം 30 കിലോ കുറച്ച്‌ 71 ലേക്ക് എത്തിച്ചിരുന്നു. ജിമ്മിലെ വർക്കൗട്ടിനൊപ്പം ബോക്സിങ്ങും ടെന്നീസും നീന്തലുമെല്ലാം താരം പരിശീലിച്ചിരുന്നു.

ഭരതനാട്യവും മറ്റ് ക്ലാസ്സിക്കൽ ഡാൻസുമാണ് ശരണ്യ സിംബുവിനെ പഠിപ്പിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഈശ്വരന്’ വേണ്ടിയാണ് സിംബു ക്ലാസ്സിക്കൽ ഡാൻസ് പടിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സുശീന്ദ്രനാണ് ഈശ്വരൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വ്യത്യസ്ത ലുക്കിലാണ് സിംബു എത്തുന്നത്.

Readers Comment

Add a Comment