Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിൽ ആദ്യത്തെ ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കി നടൻ മമ്മൂട്ടി. താരത്തിന് വാഹനങ്ങളോടും ഗാഡ്ജറ്റിനോടുമുള്ള സ്നേഹം ആരാധകർക്കിടയിൽ പ്രശസ്തമാണ്. വിപണിയിലെത്തിയ ഉടനെ തന്നെയാണ് താരം പുത്തൻ പുതിയ മോഡൽ കൈവശപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായി ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ഇന്നലെയാണ് ആപ്പിൾ ഐഫോൺ 12 മോഡലുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്.
ഒക്ടോബർ 13നാണ് ഐഫോൺ 12 സീരിസിൽ നാലു സീരിസുകൾ പുതുതായി ലോഞ്ച് ചെയ്തത്. 5ജി ടെക്നോളജിയിലെ ആപ്പിളിന്റെ ആദ്യ 5ജി സ്മാർട്‌ഫോൺ ആണ് ഐഫോൺ 12 സീരിസ്. ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോമാക്സ് എന്നീ മോഡലുകളാണ് പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നത്. 1,29,900 രൂപ മുതലാണ് ഐഫോൺ 12 പ്രോമാക്സ് ഫോണുകളുടെ വില വരുന്നത്. ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പസഫിക് ബ്ലൂ നിറങ്ങങ്ങളിൽ ഐഫോൺ 12 പ്രോമാക്സ് ലഭ്യമാണ്.
22.55°C








