Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഹലാൽ ലവ് സ്‌റ്റോറി എന്ന സിനിമയ്ക്ക് ശേഷം മലയാളത്തിലെ മുൻനിര നായകൻ നിവിൻ പോളിയുടെ നായികയാവാൻ ഒരുങ്ങി ഗ്രേസ് ആന്റണി. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന സിനിമയ്‌ക്ക് 'കനകം കാമിനി കലഹം' എന്നാണ് പേരിട്ടിരിക്കുന്നത്. നിവിൻ പോളി നായകനും നിർമ്മാതാവുമായി എത്തുന്ന സിനിമ കൂടിയാണിത്. നിവിന്റെ ജൻമദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്.
ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക എന്ന് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ സിനിമ ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ പോലെ ഈ സിനിമയും സാധാരണക്കാരെ കുറിച്ചായിരിക്കും. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നും സംവിധായകൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കുടുംബ കഥ പറയുന്ന ചിത്രം ഡാർക്ക് ഹ്യൂമറും സറ്റയറും ആയിരിക്കും. നവംബറിൽ എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി.