Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:51 am
  • 25th June, 2026
  • Overcast Clouds
24.1°C24.1°C
  • Humidity: 94 %
  • Wind: 0.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവർത്തകർ. സിനിമാപ്രേമികളും പ്രഭാസിന്റെ ആരാധകരും കാത്തിരുന്ന രാധേശ്യാമിന്റെ മോഷൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ യുവി ക്രിയേഷൻ. താരത്തിന്റെ ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ മോഷൻ വീഡിയോ കൂടി എത്തിയതോടെ ആരാധകർ ഇരട്ടി സന്തോഷത്തിലാണ്.  വനമേഖലയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയിൽ പ്രണയ പശ്ചാത്തലത്തിലുള്ള പ്രഭാസിന്റയും പൂജയുടെയും മോഷൻ വീഡിയോയാണ്  പുറത്തുവിട്ടിരിക്കുന്നത്. 

നേരത്തെ രാധേശ്യാമിലെ പ്രഭാസിന്റെയും പൂജ ഹെഗ്‌ഡെയുടെയും ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നു. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെ തിരശീലയിൽ അവതരിപ്പിക്കുന്നത് പൂജ ഹെഗ്‌ഡെയാണ്. ഇരുവരും  താരജോഡികളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. 2021 ൽ പ്രദർശനത്തിന് എത്തുമെന്ന് കരുതുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറിൽ  ഭൂഷൺ കുമാർ, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.  സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. 

ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷൻ: നിക്ക് പവൽ,ശബ്ദ രൂപകൽപ്പന: റസൂൽ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനർ: തോട്ട വിജയഭാസ്‌കർ,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ. സന്ദീപ്.

Readers Comment

Add a Comment