Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:51 pm
  • 10th August, 2026
  • Moderate Rain
24.2°C24.2°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോക്‌സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടം നേടിയ പ്രഭാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇന്നലെ പുറത്തുവിട്ടു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ രീതിയാണ് കാണിച്ചിരിക്കുന്നത്.37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ആക്ഷന്‍ രംഗങ്ങള്‍ ഗംഭീരമാക്കുന്നതിനായി സംവിധായകന്‍ സുജീത്ത്  ചെലവഴിച്ചത്. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിലാണ് സാഹോയ്ക്കായി പ്രത്യേക ട്രക്കുകളും മറ്റും നിര്‍മ്മിച്ചത്. സാഹോ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയാണ്  മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.  പ്രഭാസിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മാത്രം വീഡിയോയ്ക്ക്  ഏഴു ലക്ഷത്തിലധികം ലൈക്കും രണ്ടായിരത്തിലധികം കമന്റുമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിച്ചത്.പ്രദര്‍ശനം തുടങ്ങി വെറും പത്തു ദിവസത്തിനുള്ളിലാണ് പ്രഭാസിന്റെ രണ്ടാം ബിഗ് ബജറ്റ് ചിത്രം 400 കോടി ക്ലബില്‍ ഇടംനേടുന്നത്.

Readers Comment

Add a Comment