Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ദ്രജിത്ത് പൂർണിമ ഇന്ദ്രജിത്ത് ദമ്പതികളുടെ മകളായ പ്രാർത്ഥന ഇന്ദ്രജിത്ത് ബോളിവുഡിലേക്ക്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ 'ലാലേട്ടാ ലാ ലാ ലാ' എന്ന പാട്ടുപാടിയാണ് പ്രാര്‍ത്ഥന പിന്നണിഗാനരംഗത്തിലേക്ക് കടക്കുന്നത്. ഇതിന് ശേഷം മലയാള സിനിമ സംഗീത രംഗത്ത് സജീവമായ താരപുത്രി ഇപ്പോള്‍ ബോളിവുഡിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയ്ക്കൊപ്പം 'രേ ബാവ്‌രേ' പാടിയാണ് പ്രാര്‍ത്ഥനയുടെ തുടക്കം.
ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രി ബോളിവുഡിലേക്ക് അരങ്ങേറുന്നത്. ഗോവിന്ദ് തന്നെയാണ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഹുസൈന്‍ ഹൈദ്രിയുടെതാണ് വരികള്‍. എന്തായാലും പ്രാര്‍ത്ഥനയുടെ ആദ്യ ഹിന്ദി ഗാനം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുല്‍ഖര്‍ നായകനായി എത്തിയ സോളോയ്ക്കു ശേഷം ബിജോയ് നമ്ബ്യാര്‍ ചെയ്യുന്ന ചിത്രമാണ് ഇത്.
22.54°C








