Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബി.ജെ.പിയിലേക്ക് ചേരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് തമിഴിലെ പ്രശസ്ത ഹാസ്യനടന്‍ വടിവേലു. രാഷ്ട്രീയത്തിനോട് താല്‍പര്യമില്ലെന്നും ബി.ജെ.പിയില്‍ ചേരുന്നില്ലെന്നും വടിവേലു പറഞ്ഞു.

താന്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ വെറും കുപ്രചരണങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ഒരു സാധ്യതയുമില്ലെന്നും തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വടിവേലു വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രചരണവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു വടിവേലു. എന്നാല്‍ പിന്നീട് അദ്ദേഹം രാഷ്ട്രീയ പരിപാടികളില്‍ നിന്നും വിട്ടുനിന്നിരുന്നു.

2017ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മെര്‍സലില്‍ ആണ് വടിവേലു അവസാനമായി അഭിനയിച്ചത്. മിസ്‌കിന്‍ സംവിധാനം ചെയ്യുന്ന ചിമ്പു ചിത്രത്തില്‍ വടിവേലും അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

Readers Comment

Add a Comment