Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:16 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി മേഘ്ന രാജിന് കുഞ്ഞ് പിറന്നതിനു പിന്നാലെ ആശംസയുമായി മേഘനയുടെ സുഹൃത്തായ നടി നസ്രിയ നസിം. ബേബി ബോയ് ഈസ് ഹിയര്‍ ഭായ്.. വെല്‍ക്കം ബാക്ക് എന്നാണ് നസ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം മേഘ്നയുടെയും അന്തരിച്ച ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെയും ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

സിനിമാ മേഖലയില്‍ നസ്രിയയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മേഘ്നരാജ്. മാഡ് ഡാഡ് എന്ന മലയാള ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ ചിരജ്ഞീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ് സര്‍ജയാണ് മേഘ്നയ്ക്ക് കുഞ്ഞു പിറന്ന വിവരം സോഷ്യല്‍ മീഡിയയലൂടെ അറിയിച്ചത്.

ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് 36 കാരനായ ചിരജ്ഞീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. മേഘ്‌ന അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയായിരുന്നു ചിരജ്ഞീവി വിടവാങ്ങിയത്. കുടുംബത്തിലേക്ക് കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള ആഘോഷത്തിനിടെയായിരുന്നു ചിരജ്ഞീവി സര്‍ജയുടെ വിയോഗം. ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ മാറിനിന്ന മേഘ്ന രാജ് ഏറെ നാളുകള്‍ക്ക് ശേഷം ചിരഞ്ജീവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ട്വിറ്ററില്‍ എഴുതിയിരുന്നു.

Readers Comment

Add a Comment