Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യദ്രോഹക്കേസിൽ ബോളിവുഡ് നടി കങ്കണ റണാവത്തിനെയും സഹോദരിയേയും മുംബൈ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഇരുവരോടും ഈ മാസം 26, 27 തീയതികളിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചു. മുംബൈ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ ആഴ്ച ഇവർക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരുന്നു.

ബോളിവുഡിനെ അപമാനിക്കുന്നതിനു പുറമെ ട്വീറ്റുകളിലൂടെ സാമുദായിക ഭിന്നിപ്പിക്കലിനും കങ്കണ ശ്രമിക്കുന്നതായി കാസ്റ്റിങ് ഡയറക്ടർ പരാതി നൽകിയിരുന്നു. ഇതിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി വിലയിരുത്തിയിരുന്നു. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ കങ്കണ നടത്തിയിരുന്നു.

Readers Comment

Add a Comment