Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:12 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

44-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോയ്ക്കു (ചിത്രം: ജല്ലിക്കെട്ട്) ലഭിക്കും. ഗീതു മോഹൻദാസ് ആണ് മികച്ച സംവിധായക (ചിത്രം:മൂത്തോൻ). മൂത്തോനിലെ അഭിനയത്തിന് നിവിൻ പോളി മികച്ച നടനായി. മഞ്ജു വാര്യരാണ് (ചിത്രം:പ്രതി പൂവൻകോഴി) മികച്ച നടി.

മറ്റു അവാർഡുകൾ :

മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിർമ്മാണം സിജു വിൽസൺ)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: റഹ്‌മാൻ ബ്രദേഴ്‌സ് (ചിത്രം: വാസന്തി)

മികച്ച സഹനടൻ : വിനീത് ശ്രീനിവാസൻ (ചിത്രം: തണ്ണീർമത്തൻ ദിനങ്ങൾ),
ചെമ്ബൻ വിനോദ് (ചിത്രം: ജല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)

മികച്ച സഹനടി : സ്വാസിക (ചിത്രം: വാസന്തി)

മികച്ച ബാലതാരം: മാസ്റ്റർ വാസുദേവ് സജീഷ് (ചിത്രം: കള്ളനോട്ടം), ബേബി അനാമിയ ആർ.എസ്. (ചിത്രം : സമയയാത്ര)

മികച്ച തിരക്കഥാകൃത്ത് : സജിൻ ബാബു (ചിത്രം : ബിരിയാണി)

മികച്ച ഗാനരചയിതാവ് : റഫീക്ക് അഹ്‌മ്മദ് (ചിത്രം : ശ്യാമരാഗം)

മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചൻ (ചിത്രം : എവിടെ?)

മികച്ച പിന്നണി ഗായകൻ : വിജയ് യേശുദാസ് (ഗാനം : തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)

മികച്ച പിന്നണി ഗായിക : മഞ്ജരി (ഗാനം: രാരീരം, ചിത്രം:മാർച്ച്‌ രണ്ടാം വ്യാഴം )

മികച്ച ഛായാഗ്രാഹകൻ : ഗിരീഷ് ഗംഗാധരൻ (ചിത്രം: ജല്ലിക്കെട്ട്)

മികച്ച ചിത്രസന്നിവേശകൻ : ഷമീർ മുഹമ്മദ് (ചിത്രം: ലൂസിഫർ)

മികച്ച ശബ്ദലേഖകൻ : ആനന്ദ് ബാബു ( ചിത്രം : തുരീയം,ഹുമാനിയ)

മികച്ച കലാസംവിധായകൻ : ദിലീപ് നാഥ് (ചിത്രം: ഉയരെ)

മികച്ച മേക്കപ്പ്മാൻ : സുബി ജോഹാൽ, രാജീവ് സുബ്ബ(ചിത്രം : ഉയരെ)

മികച്ച വസ്ത്രാലങ്കാരം: മിഥുൻ മുരളി (ചിത്രം: ഹുമാനിയ)

മികച്ച ജനപ്രിയചിത്രം: തണ്ണീർമത്തൻ ദിനങ്ങൾ (സംവിധാനം : എ.ഡി.ഗിരീഷ്)

പ്രത്യേക ജൂറി പരാമർശം: ഗോകുലം മൂവീസ് നിർമിച്ച പ്രതി പൂവൻകോഴി (നിർമ്മാണം:ഗോകുലം ഗോപാലൻ)

മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരൻ( സംവിധാനം:സൈമൺ കുരുവിള), കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരൺ ജി. നാഥ്)

സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ചിത്രം: ലൂസിഫർ)

ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം: പൊറിഞ്ചു മറിയം ജോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.റോസി (സംവിധാനം: ശശി നടുക്കാട്)

അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :

1. കെ.കെ.സുധാകരൻ (ചിത്രം : തി.മി.രം), 2. റോഷൻ ആൻഡ്രൂസ് (ചിത്രം : പ്രതി പൂവൻകോഴി), 3. അനശ്വര രാജൻ (ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ)

നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങൾ:

സംവിധാനം റോയ് കാരയ്ക്കാട്ട് (ചിത്രം :കാറ്റിനരികെ), ധർമരാജ് മുതുവരം (ചിത്രം: സൈറയും ഞാനും), ജഹാംഗിർ ഉമ്മർ (ചിത്രം:മാർച്ച്‌ രണ്ടാം വ്യാഴം)

നടൻ: ചന്തുനാഥ് (ചിത്രം:പതിനെട്ടാംപടി)

നടി ശ്രീലക്ഷ്മി (ചിത്രം: ചങ്ങായി)

കഥ, തിരക്കഥ: പി.ആർ അരുൺ (ചിത്രം: ഫൈനൽസ്)

ഗാനരചന: റോബിൻ അമ്പാട്ട് (ചിത്രം: ഒരു നല്ല കോട്ടയംകാരൻ)

Readers Comment

Add a Comment