Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരന്റെ ബയോപിക്കിൽ നിന്ന് വിജയ് സേതുപതി പിന്മാറിയെന്ന് റിപ്പോർട്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയ് സേതുപതിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മുത്തയ്യ മുരളീധരൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് താരം പിന്മാറിയതെന്നാണ് സൂചന. അതേസമയം ഇക്കാര്യം അണിയറ പ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുത്തയ്യ മുരളീധരൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ വാർത്താകുറിപ്പ് പങ്കുവച്ചിട്ടുണ്ട്. വിജയ് സേതുപതി മുത്തയ്യ മുരളീധരനായ് എത്തുന്ന ചിത്രം സംവിധാനം ചെയ്യാനിരുന്നത്, 'കനിമൊഴി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ശ്രീപതി രംഗസ്വാമി ആയിരുന്നു.
'ചില ആളുകളിൽ നിന്ന് വിജയ് സേതുപതിക്ക് വളരെയധികം സമ്മർദ്ദം ഉണ്ടാവുന്നതായി ഞാൻ മനസ്സിലാക്കുന്നു. ചിലയാളുകൾക്ക് എന്നോടുള്ള തെറ്റിദ്ധാരണ മൂലം ഒരു നടൻ ഇങ്ങനെ കുഴപ്പത്തിൽ ചാടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭാവിയിൽ അദ്ദേഹത്തിന് ഇതുവഴി ഒരു പ്രശ്നം ഉണ്ടാവാനും ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അദ്ദേഹത്തോട് ചിത്രത്തിൽ നിന്ന് മാറിനിൽക്കാൻ ഞാൻ ആവശ്യപ്പെടുന്നു' എന്നാണ് വാർത്താകുറിപ്പിൽ മുരളീധരൻ പറയുന്നത്. വിജയ് സേതുപതി ഈ വാർത്താകുറിപ്പ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.
30.82°C








