Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:39 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടന്‍ പൃഥ്വിരാജിന്റെ 38ാം ജന്മദിനമാണിന്ന്. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയത്. ബാലതാരം മീനാക്ഷിയും താരത്തിന് ജന്മദിനാശംകളുമായി എത്തിയിരുന്നു.

ഇരുവരും ഒന്നിച്ച് അഭിനയിച്ച അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ ഒരു ചിത്രമായിരുന്നു മീനാക്ഷി പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രത്തിന് ഫേസ്ബുക്കില്‍ വര്‍ഗീയ കമന്റുമായി ഒരു സ്ത്രീ എത്തി.

ശ്യാമള എന്ന പേരിലെ പ്രൊഫൈലാണ് വര്‍ഗീയ അധിക്ഷേപവുമായി രംഗത്ത് എത്തിയത്. 'നീഎന്തിനാടാ ആ കൊച്ചിനെ പിടിച്ചു വെച്ചേക്കുന്നേ,നീ വല്ല മേത്തനേം ചേര്‍ത്തുപിടിക്ക് തീവ്രവാദിപ്പന്നീ', എന്നായിരുന്നു മീനാക്ഷിയുടെ ചിത്രത്തിന് ശ്യാമള എഴുതിയ കമന്റ്.

ആരോഗ്യവകുപ്പ് ജീവനക്കാരി എന്ന് പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള ഇവരുടെ കമന്റിന് കീഴില്‍ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. പ്രതിഷേധവുമായി നിരവധിപേര്‍ എത്തിയതോടെ കമന്റ് പിന്‍വലിച്ച് സ്ത്രീ തടിതപ്പി. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

വാരിയംകുന്നന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട്, പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടത്തുന്നത്. ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം.

പൃഥ്വിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പരമര്‍ശങ്ങളാണ് സൈബര്‍ ഇടത്തില്‍ സംഘ് പ്രൊഫൈലുകളില്‍ നിന്ന് എത്തിയത്. അംബിക, ബി രാധാകൃഷ്ണ മേനോന്‍, അലി അക്ബര്‍ തുടങ്ങിയവരും പൃഥ്വിക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.

Readers Comment

Add a Comment