Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:00 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എച്ച്ബിഓയും ഡബ്ല്യുബി ടിവിയും ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കുന്നു. ഇന്ത്യക്കൊപ്പം പാകിസ്താന്‍, മാല്‍ദീവ്‌സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണവും വര്‍ഷാവസാനത്തില്‍ അവസാനിപ്പിക്കും. ഇരു ചാനലുകളുടെയും ഉടമകളായ വാര്‍ണര്‍ മീഡിയ ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പതിറ്റാണ്ടുകളായി ചാനലുകള്‍ ദക്ഷിണേഷ്യയില്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ലാഭം കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് വാര്‍ണര്‍ മീഡിയയുടെ വിശദീകരണം.

അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളില്‍ എച്ച്ബിഓ വളരെ ഹിറ്റാണെങ്കിലും ഇന്ത്യ അടക്കമുള്ള ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ ചാനലിന് കാഴ്ചക്കാര്‍ കുറയുകയാണ്. കഴിഞ്ഞ മാസത്തില്‍ മൂവീസ് നൗ, സ്റ്റാര്‍ മൂവീസ്, സോണി പിക്‌സ് തുടങ്ങിയ ചാനലുകള്‍ക്ക് എച്ച്ബിഓയെക്കാള്‍ കാഴ്ചക്കാരുണ്ടായിരുന്നു. എച്ച്ബിഓയും ഡബ്ല്യുബി ടിവിയും പിന്‍വലിക്കുമെങ്കിലും തങ്ങളുടെ തന്നെ ഉടമസ്ഥതയിലുള്ള കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക്, പോഗോ എന്നീ കാര്‍ട്ടൂണ്‍ ചാനലുകളും വാര്‍ത്താ ചാനലായ സിഎന്‍എനും ദക്ഷിണേഷ്യയില്‍ സംപ്രേഷണം തുടരുമെന്നും വാര്‍ണര്‍ മീഡിയ അറിയിച്ചു.

''എച്ച്ബിഓയുടെ 20 വര്‍ഷങ്ങളായും ഡബ്ല്യുബിയുടെ 10 വര്‍ഷങ്ങളായും ദക്ഷിണേഷ്യയില്‍ സംപ്രേഷണം നടത്തുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കേബിള്‍ ടിവി സംസ്‌കാരവും ടെലിവിഷന്‍ മാര്‍ക്കറ്റും ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. കൊവിഡ് ബാധ അത് വഷളാക്കി.''- വാര്‍ണര്‍ മീഡിയ ദക്ഷിണേഷ്യന്‍ എംഡി സിദ്ധാര്‍ത്ഥ് ജെയിന്‍ പറഞ്ഞു.

ഹോട്സ്റ്റാറുമായി കൈകോര്‍ത്തതു കൊണ്ട് എച്ച്ബിഓയുടെ ടെലിവിഷന്‍ ഷോകള്‍ ഇനിയും സംപ്രേഷണം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment