Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:14 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം ആദ്യരാത്രിയുടെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ജിബു ജേക്കബ് നർമ്മത്തിൽ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആദ്യരാത്രി.

വലിയ വരവേൽപ്പാണ് യൂ ട്യൂബിൽ ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങളിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച അനശ്വര രാജൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ രാഘവൻ, സർജനു , മനോജ് ഗിന്നസ്, മാലാ പാർവതി എന്നിവർ ചിത്രത്തിൽ വിവിധ വേഷങ്ങളിൽ എത്തുന്നുണ്ട്. ഷാരിസ് , ജെബിൻ എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ബിജിപാൽ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ശ്രീജിത്ത് നായരാണ്.

Readers Comment

Add a Comment