Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ട്രാൻസ്ജൻഡർ സജ്‌ന ഷാജിക്ക് പിന്തുണയുമായി നടൻ ജയസൂര്യ രംഗത്ത്. സജ്‌ന ഷാജിക്ക് സ്വന്തമായി ഒരു ബിരിയാണി കട തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നൽകാമെന്ന നടൻ ജയസൂര്യ വാഗ്ദാനം ചെയ്തു. സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും സജ്‌നയ്ക്ക് പിന്തുണയുമായി മുൻപും രംഗത്തെത്തിയിരുന്നു.നിരവധി സഹായ വാഗ്ദാനങ്ങളാണ് ഇതിനോടകം സജ്‌നയെ തേടിയെത്തിയത്. സംസ്ഥാന യുവജന കമ്മിഷനടക്കം വിഷയത്തിൽ ഇടപ്പെട്ടുകഴിഞ്ഞു. 

കഴിഞ്ഞ ദിവസമാണ് വഴിയോരകച്ചവടം ചിലർ മുടക്കിയെന്നും പരിഹാസം നിറഞ്ഞ കുത്തുവാക്കുകൾ പറഞ്ഞ് മനം മടുപ്പിച്ചുവെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സജ്‌ന വെളിപ്പെടുത്തിയത്. 60 രൂപയ്ക്ക് സ്വാദിഷ്ടമായ ബിരിയാണി നൽകിയിരുന്ന സജ്‌നയ്ക്ക് കൊച്ചിയിലെ ആഹാര പ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ലോക്ഡൗണിൽ കച്ചവടം കുത്തനെ കുറഞ്ഞതോടെയാണ് വഴിയോരത്ത് ബിരിയാണിയും പൊതിച്ചോറുമായി സജ്‌ന സജീവമായത്. വഴിയോരക്കച്ചവടം ചിലർ മുടക്കിയതോടെ ഉണ്ടാക്കിയ ഭക്ഷണമെല്ലാം വീട്ടിലേക്ക് മടക്കികൊണ്ടുവരേണ്ടിവന്നു. കുടുക്കപൊട്ടിച്ചുവരെ കണ്ടെത്തിയ പണം ഉപയോ​ഗിച്ചാണ് സജന കച്ചവടം തുടങ്ങിയത്. കൊച്ചിയിൽ കച്ചവടത്തിന് ഇറങ്ങിയ സജനയെയും കൂട്ടുകാരെയും മറ്റ് വഴിയോര കച്ചവടക്കാർ ശാരീരികമായും മാനസികമായും തളർത്തി. ഇതോടെ പൊതിഞ്ഞെടുത്ത ഭക്ഷണമെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരേണ്ടിവന്നു.

13-ാം വയസിൽ വീട്‌വിട്ട് കൊച്ചിയിലെത്തിയ സജ്‌ന ആദ്യം തെരഞ്ഞെടുത്ത വഴി ഭിക്ഷാടനമാണ്. പിന്നീട് ഭക്ഷണം പാകം ചെയ്ത് വിൽക്കുന്ന തൊഴിലിലേയ്ക്ക് തിരിഞ്ഞു. എന്നാൽ കച്ചവടം നടക്കുന്ന സ്ഥലത്ത് ശല്യവുമായി സാമൂഹിക വിരുദ്ധരെത്തിയതോടെയാണ് പ്രതിസന്ധിയിലായത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായും സജ്‌ന അറിയിച്ചു.

Readers Comment

Add a Comment