Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ കനി കുസൃതിയുടെ സോഷ്യൽ മീഡിയയിലെ പുതിയ പോസ്റ്റ് വൈറലാകുന്നു.അവാർഡ് പ്രഖ്യാപനത്തിന് ശേഷം, തനിക്ക് വലിയ സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച അവാർഡ് നടി പി കെ റോസിക്ക് സമർപ്പിക്കുന്നു എന്നും കനി ഇന്നലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

അതിന് പിന്നാലെ നടി പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചെങ്ങറ ഭൂസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുമ്പിൽ രാത്രി സമരം നടത്തിയപ്പോൾ കൈരളി ടി.വി ഒളികാമറ ദൃശ്യങ്ങൾ വെച്ച് മ്യൂസിക്ക് ആൽബം ഉണ്ടാക്കി അഴിഞ്ഞാട്ടക്കാരും അരാജകവാദികളുമായി ചിത്രീകരിച്ച് രണ്ടു ദിവസത്തിനുള്ളിൽ ചാനലിലൂടെ ഇരുപതിലേറെ തവണ സംപ്രേക്ഷണം ചെയ്തതായും അതിൽ ‘അഭിനേതാക്കളായി’ കനിയടക്കമുള്ള സുഹൃത്തുക്കള്‍ ചിത്രീകരിക്കപ്പെട്ടതായും കനി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പിറ്റേ ദിവസം തിരുവനന്തപുരം പ്രസ് ക്ലബിൽ ഒരു മണിക്കൂർ നീണ്ട പത്ര സമ്മേളനത്തിൽ എല്ലാ സദാചാര വിചാരണകളെയും തങ്ങളെല്ലാം ഒരുമിച്ചിരുന്നു നേരിട്ടിരുന്നുവെന്നും ഈ അവാർഡിനെ സദാചാര പ്രചാരണത്തിലൂടെ ‘ഇല്ലാതാക്കിക്കളയും’ എന്ന് നെഗളിക്കുന്ന എല്ലാവർക്കുമുള്ള ഒരു മറുപടി കൂടിയായി എടുക്കുന്നതായും കുറിപ്പില്‍ കൂടി ചൂണ്ടിക്കാട്ടുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ ചെങ്ങറ സമരത്തിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച സമരത്തിനെതിരെ കൈരളി ടി.വിയിലെ ‘സാക്ഷി’ എന്ന പരിപാടിയിലൂടെയും ദേശാഭിമാനി പ്രസിദ്ധീകരിച്ച ‘അവരുടെ രാവുകള്‍’, ‘ചെങ്ങറ ഭൂമികൈയ്യേറ്റം: രാത്രിസമരം മസാല മയം’ എന്നിങ്ങനെ നീളുന്ന വാര്‍ത്തകളിലൂടെയും വ്യാപകമായി സദാചാര അക്രമം നടത്തിയിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു.

Readers Comment

Add a Comment