Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:11 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഈജിപ്തിലെ രാജ്ഞിയും ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയുമായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ക്ലിയോപാട്രയുടെ ജീവിതം വീണ്ടും സിനിമയാവുന്നു. വണ്ടര്‍ വുമണിനെ അവതരിപ്പിച്ച ഇസ്രഈല്‍ നടിയായ ഗാല്‍ ഗാദോത്ത് ആണ് ക്ലിയോപാട്രയായി എത്തുന്നത്. വണ്ടര്‍ വുമണിന്റെ ഡയരക്ടര്‍ പാറ്റി ജെന്‍കിന്‍സ് തന്നെയാണ് ചിത്രം ഒരുക്കുന്നത്. ഇതിനിടെ ഈജിപ്തിന്റെ രാജ്ഞിയെ ഒരു ഇസ്രഈല്‍ നടി അവതരിപ്പിക്കുന്നത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഒപ്പം എന്തുകൊണ്ട് ഒരു അറബ് നടിയെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തില്ലെന്നും ചോദ്യമുയര്‍ന്നു.

അതേസമയം ക്ലിയോപാട്രയുടെ കുടുംബം ഗ്രീക്ക് പാരമ്പര്യമുള്ളവരാണെന്നും അതിനാല്‍ ഈജിപ്ഷ്യന്‍ രാജ്ഞിയായി മാത്രം ക്ലിയോപാട്രയെ കാണാനാവില്ലെന്നും വാദമുയര്‍ന്നു. ഈജിപ്ത് ഭരിച്ചിരുന്ന ടോളമി രാജവംശത്തിലെ അവസാന കണ്ണിയായിരുന്നു ക്ലിയോപാട്ര. ക്ലിയോപാട്രയുടെ ജീവിതം പല തവണ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ഹോളിവുഡ് നടി എലിസബത്ത് ടെയ്ലറുടെ ക്ലിയോപാട്ര വളരെ പ്രസിദ്ധമാണ്.

 ബി.സി 31 ല്‍ നടന്ന യുദ്ധത്തില്‍ ശത്രുവായ ഒക്ടേവിയനു മുന്നില്‍ പരാജയപ്പെട്ടതിനു പിന്നാലെ ക്ലിയോപാട്രയും പങ്കാളിയായിരുന്ന മാര്‍ക് ആന്റണിയും ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ ഇരുവരും എങ്ങനെയാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. ക്ലിയോപാട്ര പാമ്പിനെ കൊണ്ട് വിഷം കൊത്തിച്ചാണ് മരിച്ചതെന്നാണ് പറയപ്പെടുന്നത്.

Readers Comment

Add a Comment