Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:15 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

താരസംഘടനയായ അമ്മ (എഎംഎംഎ) നിർമ്മിക്കുന്ന അടുത്ത ബഹുതാര സിനിമയിൽ നടി ഭാവന ഉണ്ടാകില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. ഭാവന നിലവിൽ അമ്മയിൽ അംഗമല്ല. മരിച്ചുപോയവർ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്ന് റിപ്പോർട്ടർ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്സ് എന്ന പരിപാടിയിൽ സംസാരിക്കവേ ഇടവേള ബാബു പറഞ്ഞു.

നേരത്തെ അമ്മ നിർമ്മിച്ച മൾട്ടിസ്റ്റാർ ചിത്രമായ ട്വന്റി-ട്വന്റി പോലെ ആയിരിക്കില്ല പുതിയ ചിത്രം. ട്വന്റി-ട്വന്റിയിൽ താരങ്ങൾക്ക് പ്രതിഫലം നൽകിയിരുന്നില്ല. എന്നാൽ ഇനി പണം കൊടുത്തിട്ട് മാത്രമേ സിനിമ ചെയ്യുകയുളളൂ. ഒരു കോടി വാങ്ങുന്നയാൾക്ക് 15-25 ലക്ഷം എങ്കിലും കൊടുക്കുകയുളളുവെന്നും ഇടവേള ബാബു പറഞ്ഞു.

ട്വന്റി-ട്വന്റിയിൽ ഭാവന നല്ല റോൾ ചെയ്തതാണ്. എന്നാൽ ഇപ്പോൾ ഭാവന അമ്മയിൽ ഇല്ല, അതിപ്പോ മരിച്ച് പോയവരെ നമുക്ക് തിരിച്ച് കൊണ്ടുവരാൻ സാധിക്കില്ലല്ലോ അതുപോലെയാണ് ഇതും.അമ്മയിൽ ഉളളവരെ വെച്ചായിരിക്കും സിനിമ. ഇപ്പോ അമ്മയിൽ ഭാവന ഇല്ല എന്നേ എനിക്ക് പറയാൻ കഴിയൂ. ഇടവേള ബാബു വ്യക്തമാക്കി.

Readers Comment

Add a Comment