Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:13 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹത്രാസിലെ ദലിത് പെണ്‍കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി രംഗത്തുവന്ന ബിജെപി എംഎല്‍എ സുരേന്ദ്ര സിങിനെതിരെ കടുത്ത വിമര്‍ശനവുമായി നടിമാരായ സ്വര ഭാസ്‌കറും, കൃതിസനോണും. മാതാപിതാക്കള്‍ പെണ്‍മക്കളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയാണെങ്കില്‍ ഹത്രാസ് സംഭവങ്ങള്‍ ഇല്ലാതാകുമെന്ന ബിജെപി എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെയാണ് സ്വരഭാസ്‌കറും കൃതിസനോണും രംഗത്തുവന്നത്.

'എന്ത് കൊണ്ട് നിങ്ങളുടെ ആണ്‍മക്കളെ കുറച്ച് സംസ്‌കാരം പഠിപ്പിച്ചു കൂടാ'-യെന്നാണ് നടി കൃതിസനോണ്‍ ട്വീറ്റ് ചെയ്തത്. ബി.ജെ.പി എം.എല്‍.എയുടെ ആ മനസ്ഥിതിയാണ് മാറേണ്ടതെന്നും കൃതിസനോണ്‍ പ്രതികരിച്ചു.

സുരേന്ദ്ര സിങിന്റെ പഴയ വീഡിയോ പങ്കുവെച്ചാണ് സ്വര ഭാസ്‌കര്‍ വാര്‍ത്തയോട് പ്രതികരിച്ചത്. 'ഈ വ്യത്തിക്കെട്ട മനുഷ്യന്‍ പഴയൊരു പാപിയാണ്'- എന്നാണ് സ്വര രോഷത്തോടെ ട്വീറ്റ് ചെയ്തത്. ഉന്നാവോ ഇരക്കെതിരായി ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.

യുപിയിലെ ഭല്ലിയയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്. നട്ടെല്ല് തകര്‍ന്ന് നാവ് അറുക്കപ്പെട്ട് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിലാണ് ബിജെപി എംഎല്‍എയുടെ ഇന്നലെ വിവാദ പരാമര്‍ശം നടത്തിയത്. പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിന് കാരണം അവരുടെ സ്വഭാവ ദൂഷ്യമാണെന്ന് പരോക്ഷമായി പറയുകയാണ് എംഎല്‍എ. രാമരാജ്യം എന്ന് അവകാശപ്പെടുന്നിടത്ത് എന്തുകൊണ്ടാണ് ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നത് എന്ന ചോദ്യത്തോടാണ് എംഎല്‍എയുടെ ക്രൂരമായ ഈ പ്രതികരണം.

സുരേന്ദ്ര സിങ് ഇതിന് മുന്‍പും വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. ഗാന്ധിജിയെ വധിച്ച ഗോഡ്‌സെ തീവ്രവാദിയല്ലെന്നും അദ്ദേഹത്തിന് ഒരു തെറ്റ് പറ്റിയതാണെന്നുമായിരുന്നു സുരേന്ദ്ര സിങിന്റെ ന്യായീകരണം. ഇന്ത്യാവിഭജന സമയത്ത് തന്നെ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്നും സുരേന്ദ്ര സിങ് പറയുകയുണ്ടായി. സ്ത്രീസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാനോ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനോ യോഗി സര്‍ക്കാര്‍ തയ്യാറാകാത്തതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് പെണ്‍കുട്ടികളെയും മാതാപിതാക്കളെയും കുറ്റപ്പെടുത്തി എംഎല്‍എ രംഗത്തുവന്നത്.

Readers Comment

Add a Comment