Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഗാന ഗന്ധർവന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. രമേഷ്  പിഷാരടി ആണ് ചിത്രത്തിന്റെ സംവിധായകൻ. മമ്മൂട്ടിയുടെ ജന്മദിനമായ ഇന്ന്, രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറക്കാർ പുറത്തുവിട്ടത്.

ഗാനമേളയിലെ പാട്ടുകാരനായ കലാസദനൻ ഉല്ലാസ് ആയി ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. പുതുമുഖം വന്ദിതയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. 

രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ മുകേഷ്, ഇന്നസെന്റ്, സലിം കുമാർ, സിദ്ദിഖ്, ധർമ്മജൻ, മനോജ് കെ ജയൻ, മണിയൻ പിള്ള രാജു, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ ചിത്രത്തിൽ വിവിധ വേഷങ്ങളിൽ എത്തുന്നു.

Readers Comment

Add a Comment