Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം 'മൂത്തോന്‍'നു വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം. ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ- ജര്‍മ്മന്‍ ഫിലിം വീക്കില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രമായി മൂത്തോന്‍. കൂടാതെ റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചിരിക്കുകയാണ്.
ചിത്രത്തില്‍ അമീര്‍ എന്ന കഥാപാത്രമാണ് റോഷന്‍ അവതരിപ്പിച്ചത്. നേരത്തെ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിലും മൂത്തോന്‍ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. മികച്ച സിനിമയായും ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളിയെ മികച്ച നടനായും സഞ്ജന ദീപുവിനെ ബാലതാരമായും തിരഞ്ഞെടുത്തിരുന്നു.
22.54°C








